" " " Kerala Job Portal: Your Source for Jobs in Kerala | Find Job Vacancies Now" കേരള ടൂറിസം റിക്രൂട്ട്മെന്റ് 2024 - ഫുഡ് & ബിവറേജ് സ്റ്റാഫ്, ഹൗസ് കീപ്പിംഗ് സ്റ്റാഫ്, കുക്ക് & മറ്റ് തസ്തികകളിലേക്ക് അപേക്ഷിക്കൂ | ഫ്രീ ജോബ് അലർട്ട്

കേരള ടൂറിസം റിക്രൂട്ട്മെന്റ് 2024 - ഫുഡ് & ബിവറേജ് സ്റ്റാഫ്, ഹൗസ് കീപ്പിംഗ് സ്റ്റാഫ്, കുക്ക് & മറ്റ് തസ്തികകളിലേക്ക് അപേക്ഷിക്കൂ | ഫ്രീ ജോബ് അലർട്ട്

കേരള ടൂറിസം റിക്രൂട്ട്മെന്റ് 2024 - ഫുഡ് & ബിവറേജ് സ്റ്റാഫ്, ഹൗസ് കീപ്പിംഗ് സ്റ്റാഫ്, കുക്ക് & മറ്റ് തസ്തികകളിലേക്ക് അപേക്ഷിക്കൂ | ഫ്രീ ജോബ് അലർട്ട്



കേരള ടൂറിസം റിക്രൂട്ട്മെന്റ് 2024: വിനോദസഞ്ചാര വകുപ്പിന് കീഴിലുള്ള തിരുവനന്തപുരം സർക്കാർ ഗസ്റ്റ് ഹൗസ്, യാത്രി നിവാസ് എന്നിവിടങ്ങളിലേക്ക് കരാറടിസ്ഥാനത്തിൽ ഒരു വർഷ കാലയളവിൽ താൽക്കാലിക നിയമനം നൽകുന്നതിനായി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു.


കേരള ടൂറിസം റിക്രൂട്ട്മെന്റ് 2024 - ഹൈലൈറ്റുകൾ

  • സ്ഥാപനം: കേരള ടൂറിസം
  • തസ്തികകൾ: ഫുഡ് & ബിവറേജ് സ്റ്റാഫ്, ഹൗസ് കീപ്പിംഗ് സ്റ്റാഫ്, കിച്ചൻ മേട്ടി, കുക്ക്, റിസപ്ഷനിസ്റ്റ്, അസിസ്റ്റന്റ് കുക്ക്
  • ജോലി തരം: കേരള സർക്കാർ
  • റിക്രൂട്ട്മെന്റ് തരം: താൽക്കാലികം
  • പരസ്യ നമ്പർ: RJDTVM/31/2024-RJD1 (1)
  • ഒഴിവുകൾ: 21
  • ജോലി സ്ഥലം: കേരളം
  • ശമ്പളം: പ്രതിദിനം Rs.675
  • അപേക്ഷ രീതി: ഓഫ്‌ലൈൻ
  • അപേക്ഷ ആരംഭം: 03.10.2024
  • അവസാന തീയതി: 26.10.2024

ഒഴിവുകളുടെ വിശദാംശങ്ങൾ

  • സർവ്വീസ് ഗസ്റ്റ് ഹൗസ്, തിരുവനന്തപുരം:
    • ഫുഡ് & ബിവറേജ് സ്റ്റാഫ്: 06
    • അസിസ്റ്റന്റ് കുക്ക്: 04
  • യാത്രി നിവാസ്, തിരുവനന്തപുരം:
    • ഹൗസ് കീപ്പിംഗ് സ്റ്റാഫ്: 06
    • കിച്ചൻ മേട്ടി: 01
    • കുക്ക്: 01
    • റിസപ്ഷനിസ്റ്റ്: 03

ശമ്പള വിശദാംശങ്ങൾ

തിരഞ്ഞെടുക്കപ്പെടുന്ന ജീവനക്കാർക്ക് ദിവസവേതന അടിസ്ഥാനത്തിൽ Rs.675/- പ്രതിദിനം ലഭിക്കും.

പ്രായപരിധി

  • പ്രായപരിധി: 18-36 വയസ്സ്
  • വയസ്സിളവ്: സംവരണ വിഭാഗക്കാർക്ക് ചട്ടപ്രകാരമുള്ള വയസ്സിളവ് ലഭിക്കും.

യോഗ്യതകൾ

  1. ഫുഡ് & ബിവറേജ് സ്റ്റാഫ്: പ്രീഡിഗ്രി/പ്ലസ് ടു പാസായിരിക്കണം; 1 വർഷത്തെ ഫുഡ് & ബിവറേജ് സർവീസ് സർട്ടിഫിക്കറ്റ്, 2 വർഷത്തെ പരിചയം.
  2. റിസപ്ഷനിസ്റ്റ്: പ്രീഡിഗ്രി/പ്ലസ് ടു, 1 വർഷം ഫ്രണ്ട് ഓഫീസ് പ്രവർത്തിപരിചയം.
  3. കുക്ക്: SSLC അല്ലെങ്കിൽ തുല്യത, 1 വർഷത്തെ ഫുഡ് പ്രൊഡക്ഷൻ സർട്ടിഫിക്കറ്റ്, 2 വർഷം പരിചയം.
  4. അസിസ്റ്റന്റ് കുക്ക്: SSLC അല്ലെങ്കിൽ തുല്യത, 1 വർഷം ഫുഡ് പ്രൊഡക്ഷൻ സർട്ടിഫിക്കറ്റ്.
  5. കിച്ചൻ മേട്ടി: SSLC അല്ലെങ്കിൽ തത്തുല്യ യോഗ്യത, 1 വർഷം പ്രൊഡക്ഷൻ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ്.
  6. ഹൗസ് കീപ്പിംഗ് സ്റ്റാഫ്: SSLC അല്ലെങ്കിൽ തുല്യത, 6 മാസത്തെ പ്രവർത്തിപരിചയം.

അപേക്ഷാ ഫീസ്

കേരള ടൂറിസം റിക്രൂട്ട്മെന്റിന് അപേക്ഷാ ഫീസ് ആവശ്യമില്ല.

തിരഞ്ഞെടുക്കൽ പ്രക്രിയ

  • എഴുത്തുപരീക്ഷ
  • സ്കിൽ ടെസ്റ്റ്
  • പേർസണൽ ഇന്റർവ്യൂ

അപേക്ഷിക്കേണ്ട വിധം

അപേക്ഷകൾ "റീജിയണൽ ജോയിന്റ് ഡയറക്ടർ, റീജിയണൽ ജോയിന്റ് ഡയറക്ടറുടെ കാര്യാലയം, നോർക്ക ബിൽഡിംഗ്, വിനോദസഞ്ചാര വകുപ്പ്, തൈക്കാട്, തിരുവനന്തപുരം" എന്ന വിലാസത്തിൽ അയക്കണം. 26.10.2024 വൈകുന്നേരം 4 മണിക്ക് മുൻപായി അപേക്ഷ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471-2335571.

Post a Comment

Previous Post Next Post

Ad

Ad