" " " Kerala Job Portal: Your Source for Jobs in Kerala | Find Job Vacancies Now" കേരളത്തിൽ താല്ക്കാലിക സർക്കാർ ജോലികൾ - നേരിട്ട് ഇന്റർവ്യൂ വഴി നേടാം!

കേരളത്തിൽ താല്ക്കാലിക സർക്കാർ ജോലികൾ - നേരിട്ട് ഇന്റർവ്യൂ വഴി നേടാം!

കേരളത്തിൽ താല്ക്കാലിക സർക്കാർ ജോലികൾ - നേരിട്ട് ഇന്റർവ്യൂ വഴി നേടാം

കേരളത്തിൽ താല്ക്കാലിക സർക്കാർ ജോലികൾ - നേരിട്ട് ഇന്റർവ്യൂ വഴി നേടാം



കേരള സർക്കാരിൻ്റെ കീഴിൽ PSC പരീക്ഷ ഇല്ലാതെ വിവിധ താല്ക്കാലിക ജോലികൾ നേടാൻ അവസരം. ഓരോ ജോലിയുടെയും വിശദാംശങ്ങൾ, യോഗ്യത, അപേക്ഷിക്കേണ്ട വിധം തുടങ്ങിയവ താഴെ കൊടുക്കുന്നു.

1. മൾട്ടി ടാസ്‌ക് കെയർ പ്രൊവൈഡർ:

  • സ്ഥലം: തിരുവഞ്ചൂർ സർക്കാർ വൃദ്ധമന്ദിരം, കോട്ടയം
  • യോഗ്യത:
    • എട്ടാം തരം പാസ്സ്
    • ജെറിയാട്രിക് ട്രെയിനിംഗിൽ പരിചയം
    • 50 വയസ്സിന് താഴെ പ്രായമുള്ള പുരുഷൻമാർ മാത്രം അപേക്ഷിക്കുക
  • നിയമന രീതി: വാക്-ഇൻ ഇന്റർവ്യൂ
  • അപേക്ഷിക്കേണ്ട വിധം: ഫെബ്രുവരി 29ന് ഉച്ചക്ക് 12ന് തിരുവഞ്ചൂർ ഗവണ്മെന്റ് വൃദ്ധ സദനത്തിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ അസ്സൽ രേഖകളുമായി ഹാജരാകുക.
  • കരാർ കാലാവധി: ഒരു വർഷം
  • കൂടുതൽ വിവരങ്ങൾക്ക്: തിരുവഞ്ചൂർ ഗവണ്മെന്റ് വൃദ്ധ സദനം: 0481-2356789

2. സോഷ്യൽ വർക്കർ:

  • സ്ഥലം: തിരുവഞ്ചൂർ സർക്കാർ വൃദ്ധ സദനം, കോട്ടയം
  • യോഗ്യത:
    • അംഗീകൃത സർവകലാശാലയിൽ നിന്നുള്ള സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദം
    • സർക്കാർ/സർക്കാരിതര സ്ഥാപനങ്ങളിൽ സോഷ്യൽ വർക്കർ തസ്തികയിൽ രണ്ടു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം
    • സർട്ടിഫൈഡ് കൗൺസിലിംഗ് കോഴ്‌സ് പാസായവർക്കും വയോജന മേഖലയുമായി ബന്ധപ്പെട്ട പ്രോജക്റ്റുകളിൽ ജോലി ചെയ്ത് പരിചയമുള്ളവർക്കും മുൻഗണന.
  • പ്രായപരിധി: 25-45 വയസ്സ്
  • നിയമന രീതി: വാക്-ഇൻ ഇന്റർവ്യൂ
  • അപേക്ഷിക്കേണ്ട വിധം: ഫെബ്രുവരി 29ന് രാവിലെ 11ന് തിരുവഞ്ചൂർ ഗവണ്മെന്റ് വൃദ്ധ സദനത്തിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ അസ്സൽ രേഖകളുമായി ഹാജരാകുക.
  • കരാർ കാലാവധി: ഒരു വർഷം
  • പ്രതിമാസ വേതനം: 25,000/- രൂപ
  • കൂടുതൽ വിവരങ്ങൾക്ക്: തിരുവഞ്ചൂർ ഗവണ്മെന്റ് വൃദ്ധ സദനം: 0481-2356789
  • 3 അങ്കണവാടി വർക്കർ/ഹെൽപ്പർ അഭിമുഖം

    ന്യൂമാഹി ഗ്രാമപഞ്ചായത്തിലെ അങ്കണവാടി വർക്കർ/ഹെൽപ്പർ തസ്തികകളിലേക്കുള്ള അഭിമുഖം ഫെബ്രുവരി 21 ന് നടത്തും. അപേക്ഷകർ അഭിമുഖ കത്ത്, യോഗ്യത സർട്ടിഫിക്കറ്റുകൾ, മറ്റ് അനുബന്ധ രേഖകൾ എന്നിവ സഹിതം ഹാജരാകണം.

    4 കരാര്‍ നിയമനം

    കണ്ണൂർ ഗവ. ആയുർവേദ കോളേജിലെ പഞ്ചകർമ്മ വകുപ്പിലെ അധ്യാപക തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസറെ നിയമിക്കുന്നു. താൽപ്പര്യമുള്ളവർ ഫെബ്രുവരി 22 ന് ഹാജരാകണം.

    5 പ്രധാനമന്ത്രി നാഷണൽ അപ്രന്റിസ്ഷിപ് മേള

    കണ്ണൂർ ഗവ. വനിത ഐ ടി ഐയിൽ ഫെബ്രുവരി 29 ന് പ്രധാനമന്ത്രി നാഷണൽ അപ്രന്റിസ്ഷിപ് മേള സംഘടിപ്പിക്കും. ഐ ടി ഐ ട്രേഡ് അപ്രന്റീസുകളെ തെരഞ്ഞെടുക്കാൻ അവസരമുണ്ട്.

    6 ഹോമിയോ ഫാര്‍മസിസ്റ്റ് നിയമനം

    മലപ്പുറം ജില്ലയിലെ സർക്കാർ ഹോമിയോ സ്ഥാപനങ്ങളിലെ ഫാര്‍മസിസ്റ്റ് ഒഴിവുകളിലേക്ക് ദിവസ വേതനത്തിൽ നിയമനം നടത്തും. ഫെബ്രുവരി 29 ന് കൂടിക്കാഴ്ച നടക്കും.

    7 ക്ലര്‍ക്ക്-കം-അക്കൗണ്ടന്റ് താത്കാലിക നിയമനം

    ജലകൃഷി വികസന ഏജൻസിയുടെ നീണ്ടകര റീജിയണൽ ഓഫീസിൽ ക്ലർക്ക്-കം-അക്കൗണ്ടന്റിനെ നിയമിക്കും. ഫെബ്രുവരി 22 ന് വോക് ഇൻ ഇന്റർവ്യൂ നടത്തും.

    8 ആരോഗ്യ കേരളം: വിവിധ തസ്തികകളിൽ നിയമനം

    വയനാട് ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിൽ മെഡിക്കൽ ഓഫീസർ, ഓഫീസ് സെക്രട്ടറി, ജെ.പി.എച്ച്.എൻ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, ഡെവലപ്പ്മെന്റ് തെറാപ്പിസ്റ്റ് തസ്തികകളിൽ നിയമനം നടത്തുന്നു. ഫെബ്രുവരി 22 നകം അപേക്ഷിക്കണം.



Post a Comment

Previous Post Next Post

Ad

Ad