" " " Kerala Job Portal: Your Source for Jobs in Kerala | Find Job Vacancies Now" Through job fair and other government temporary job vacancies

Through job fair and other government temporary job vacancies

 Through job fair and other government temporary job vacancies


Through job fair and other government temporary job vacancies


തൊഴില്‍ മേള  ഉൾപ്പെടെ കേരളത്തിൽ പത്താം ക്ലാസ്സ്‌ യോഗ്യതയിൽ ജോലി നേടാവുന്ന നിരവധി ജോലി ഒഴിവുകൾ വിവിധ ജില്ലകളിൽ താത്കാലിക ജോലി നേടാവുന്ന ഗവ ജോലികളും, പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക ജോലി നേടുക.

ഒഴിവുകൾ ചുവടെ ചേർക്കുന്നു 

✅️ തൊഴില്‍ മേള മാര്‍ച്ച് 5 ന്
ജില്ലാ കുടുംബശ്രീ ജില്ലാമിഷനും കൊണ്ടോട്ടി നഗരസഭയും, സംയുക്തമായി കൊണ്ടോട്ടി  തിരൂരങ്ങാടി ബ്ലോക്കുകളുടെ നേതൃത്വത്തില്‍ മാര്‍ച്ച് 5 ന്       കൊണ്ടോട്ടി മേലങ്ങാടി  ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വെച്ച്  രാവിലെ 9 മണി മുതല്‍ 4 മണി വരെ 'റസലിയന്‍സ് 23' എന്ന പേരില്‍ തൊഴില്‍ മേള  സംഘടിപ്പിക്കുന്നു.

പത്താം ക്ലാസ് യോഗ്യത മുതലുള്ള എല്ലാ തൊഴിലന്വേഷകര്‍ക്കും മേളയില്‍ പങ്കെടുക്കാം.ഒരു ഉദ്യോഗാര്‍ത്ഥിക്ക്  പരമാവധി  3 കമ്പനികളുടെ ഇന്റര്‍വ്യൂ മാത്രമേ അനുവദിക്കുകയുള്ളൂ. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയുടെ മൂന്ന് പകര്‍പ്പുകള്‍,  വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫക്കറ്റുകളുടെ പകര്‍പ്പുകള്‍, 3 കോപ്പി പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവയുമായി എത്തണം.

✅️താത്ക്കാലിക നിയമനം

ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ റേഡിയോഗ്രാഫര്‍, സ്റ്റാഫ് നഴ്‌സ് (പാലിയേറ്റീവ് കെയര്‍), ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ്(ജെ.പി. എച്ച്.എന്‍) തസ്തികകളില്‍ താത്ക്കാലിക നിയമനം നടത്തുന്നു. താത്പര്യമുള്ളവര്‍ ഫെബ്രുവരി 15 ന് വൈകിട്ട് അഞ്ചിനകം ആരോഗ്യ കേരളം വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.arogyakeralam.gov.in സന്ദര്‍ശിക്കാം. ഫോണ്‍ - 0491-2504695

✅️ ഫിസിയോതെറാപ്പിസ്റ്റ് അഭിമുഖം 13 ലേക്ക് മാറ്റി

കോട്ടത്തറ ഗവ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ ഫിസിയോതെറാപ്പിസ്റ്റ് തസ്തികയിലേക്ക് ഇന്ന്(ഫെബ്രുവരി7) നടത്താനിരുന്ന അഭിമുഖം ഫെബ്രുവരി  13 ലേക്ക് മാറ്റിവെച്ചതായി സൂപ്രണ്ട് അറിയിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ അന്നേദിവസം വൈകിട്ട് മൂന്നിന് യോഗ്യത, പ്രായം തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുമായി അഭിമുഖത്തിന് എത്തണം. ആദിവാസി മേഖലയില്‍ സന്നദ്ധ പ്രവര്‍ത്തനം നടത്തിയവര്‍ക്ക് മുന്‍ഗണന. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടാം.
ഫോണ്‍: 8129543698, 9446031336

✅️ ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്

തിരുവനന്തപുരം ചാക്ക ഗവ. ഐ.ടി.ഐയിൽ പമ്പ് ഓപ്പറേറ്റർ കം മെക്കാനിക് (POCM) ട്രേഡിലേക്ക് നിലവിലുള്ള ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവിൽ മുസ്ലിം കാറ്റഗറിയിലും മെക്കാനിക് ഓട്ടോ ബോഡി പെയിന്റിങ് (MABP) ട്രേഡിൽ നിലവിലുള്ള ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവിൽ ഓപ്പൺ കാറ്റഗറിയിലും താത്കാലികമായി ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. എസ്.എസ്.എൽ.സി, ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സിയും മൂന്നു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ എൻ.എ.സിയും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ എൻജിനിയറിങ് ഡിപ്ലോമ/ ഡിഗ്രിയുമാണ് യോഗ്യത. ഉദ്യോഗാർഥികൾ ഫെബ്രുവരി 10 രാവിലെ 11ന് അസൽ സർട്ടിഫിക്കറ്റുമായി ചാക്ക ഗവ. ഐ.ടി.ഐ പ്രിൻസിപ്പാൾ മുൻപാകെ ഇന്റർവ്യൂവിന് ഹാജരാകണം

✅️ കുക്ക് ഒഴിവ്

തിരുവനന്തപുരം വഴുതക്കാട് കാഴ്ചപരിമിതർക്കുള്ള സർക്കാർ വിദ്യാലയത്തിൽ എഫ്.ടി.എം ഒഴിവിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ഫെബ്രുവരി ഏഴിന് രാവിലെ 10.30 മുതൽ അഭിമുഖം നടത്തും. ഉദ്യോഗാർഥികൾ രാവിലെ 10 നു ബയോഡേറ്റ, യോഗ്യതയും  മുൻപരിചയവും തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ കാർഡ് എന്നിവയുമായി സ്‌കൂൾ ഓഫീസിൽ ഹാജരാകണം. ഒരു ഒഴിവാണുള്ളത്. യോഗ്യത: മലയാളം എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം. എല്ലാവിധ ഭക്ഷണ സാധനങ്ങളും പാചകം ചെയ്യാനുള്ള കഴിവ് ഉണ്ടായിരിക്കണം. വിലാസം: കാഴ്ചപരിമിതർക്കായുള്ള സർക്കാർ വിദ്യാലയം, വഴുതക്കാട്, തിരുവനന്തപുരം-14. ഫോൺ: 0471-2328184.

✅️ വന ഗവേഷണ സ്ഥാപനത്തിൽ താത്കാലിക ഒഴിവ്

കേരള വന ഗവേഷണ സ്ഥാപനത്തിൽ ഒരു വർഷം കാലാവധിയുള്ള ഒരു സമയ ബന്ധിത ഗവേഷണ പദ്ധതിയായ റീജിയണൽ കം ഫെസിലിറ്റേഷൻ സെന്റർ പ്രോജക്ട് ൽ ഒരു മാനേജർ (മാർക്കറ്റിങ്) താത്കാലിക ഒഴിവിലേക്ക് നിയമിക്കുന്നതിനായി ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്നു. വിശദവിവരങ്ങൾക്ക്: www.kfri.res.in.

✅️ അപ്രൈസർമാരിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു

ഫോർട്ട്കൊച്ചി റവന്യൂ ഡിവിഷണൽ ഓഫീസിലെ വിലപിടിപ്പുള്ള തൊണ്ടിമുതലുകളുടെ മൂല്യം തിട്ടപ്പെടുത്തുന്നതിനും നോട്ടുകൾ മെഷീൻ ഉപയോഗിച്ച് എണ്ണിത്തിട്ടപ്പെടുത്തുന്നതും യോഗ്യരായ അപ്രൈസർമാരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. താല്പര്യമുള്ളവർ ഫെബ്രുവരി 28 നകം ആവശ്യമായ രേഖകൾ സഹിതം ഫോർട്ട്കൊച്ചി റവന്യൂ ഡിവിഷണൽ ഓഫീസർ മുമ്പാകെ അപേക്ഷ സമർപ്പിക്കണം. ബാങ്കുകളിലോ കെ എസ് എഫ് ഇ മുതലായ സ്ഥാപനങ്ങളിലോ ജോലി ചെയ്തിരുന്നവർക്ക് മുൻഗണന ലഭിക്കും.

✅️ വയനാട് മെഡിക്കൽ കോളേജിൽ ഒഴിവുകൾ
വയനാട് സർക്കാർ മെഡിക്കൽ കോളേജിൽ വിവിധ വകുപ്പുകളിലായി ജൂനിയർ റസിഡന്റ്, ട്യൂട്ടർ/ ഡെമോൺസ്‌ട്രേറ്റർ എന്നീ തസ്തികകളിൽ നിലവിലുള്ള ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് 45,000 രൂപ നിരക്കിൽ പ്രതിമാസ വേതനത്തിൽ നിയമനം നടത്തുന്നു. എം.ബി.ബി.എസ്. യോഗ്യതയും TCMC/ കേരള സ്‌റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷനുമുള്ള ഡോക്ടർമാർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. താൽപ്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസൽ രേഖകൾ സഹിതം ഫെബ്രുവരി 28 നു രാവിലെ 11നു വയനാട് സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ ഒഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.

Note: Astroage www.astroage.in is just an advertiser and not a
recruitment agency, proceed with care and with your own responsibility.

Latest Government jobsApply Now
Latest Private jobsApply Now
Latest Gulf Job VacancyApply Now
Latest IT Job Vacancy Apply Now
For Latest JobsApply Now

Join WhatsApp Group Join Now

For daily job, vacancy updates join our WhatsApp and Telegram groups 



Post a Comment

Previous Post Next Post

Ad

Ad