" " " Kerala Job Portal: Your Source for Jobs in Kerala | Find Job Vacancies Now" Anganwadi Job Vacancies, Jobs in District and Various Panchayats

Anganwadi Job Vacancies, Jobs in District and Various Panchayats


 Anganwadi Job Vacancies, Jobs in District and Various Panchayats


        
Anganwadi Job Vacancies, Jobs in District and Various Panchayats


🔰 വനിതാ ശിശുവികസന വകുപ്പ്, എറണാകുളം ഐ സി ഡി എസ് വടവുകോട് പ്രോജക്ട് പരിധിയിൽ വരുന്ന മഴുവന്നൂർ, കുന്നത്തുനാട്, തിരുവാണിയൂർ, വടവുകോട് പുത്തൻകുരിശ്, ഐക്കരനാട്, പൂതൃക്ക ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടികളിലെ വർക്കർമാരുടെയും ഹെൽപ്പർമാരുടെയും ഒഴിവുള്ള തസ്തികകളിൽ നിയമനം നടത്തുന്നതിന് അതത് പഞ്ചായത്തുകളിൽ സ്ഥിരതാമസമുള്ള വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

അപേക്ഷകർ 18 വയസ്സ് പൂർത്തിയായവരും 46 വയസ്സ്അ ധികരിക്കാത്തവരുമായിരിക്കണം.
എസ്.എസി/എസ്.റ്റി വിഭാഗത്തിലുള്ളവർക്ക് മൂന്ന് വർഷത്തെ വയസ്സിളവ് അനുവദിച്ചിട്ടുണ്ട് . കൂടാതെ അങ്കണവാടി പ്രവൃത്തി പരിചയം ഉള്ളവർക്ക് ഒരു വർഷത്തിന് ഒന്ന് എന്ന നിലയിൽ പരമാവധി മൂന്ന് വർഷത്തെ വയസ്സിളവുണ്ട്.

🔰പയ്യന്നൂർ അഡീഷണൽ ഐസിഡിഎസ് പ്രൊജക്ട് പരിധിയിലെ പെരിങ്ങോം-വയക്കര, കാങ്കോൽ-ആലപ്പടമ്പ, എരമം-കൂറ്റൂർ, ചെറുപുഴ ഗ്രാമപഞ്ചായത്തുകളിലെ സ്ഥിരതാമസക്കാരായ 18നും 46നും ഇടയിൽ പ്രായമുളള എസ് എസ് എൽ സി പാസായ വനിതകളിൽ നിന്നും അങ്കണവാടി വർക്കർ തസ്തികയിലേക്കും എസ് എസ് എൽ സി പാസാകാത്ത എഴുത്തും വായനയും അറിയാവുന്ന വനിതകളിൽ നിന്നും ഹെൽപ്പർ തസ്തികയിലേക്കും അപേക്ഷ ക്ഷണിച്ചു.2022 ഡിസംബർ 31 ന് 46 വയസ് കവിയരുത്.

പട്ടികജാതി-പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് ഉയർന്ന പ്രായപരിധിയിൽ മൂന്ന് വർഷം വരെ ഇളവ് ലഭിക്കും. വർക്കർ തസ്തികയിലേക്ക് പട്ടികജാതി വിഭാഗത്തിൽ എസ് എസ് എൽ സി പാസായ അപേക്ഷകരുടെ അഭാവത്തിൽ എസ് എസ് എൽ സി തോറ്റവരെയും പട്ടികവർഗവിഭാഗത്തിൽ എസ് എസ് എൽ സി പാസാകാത്തവരോ തോറ്റവരോ ഇല്ലെങ്കിൽ എട്ടാം ക്ലാസ് തോറ്റവരെയും പരിഗണിക്കും.

അപേക്ഷ ഫെബ്രുവരി 15ന് വൈകിട്ട് അഞ്ച് മണി വരെ കണ്ണൂർ പയ്യന്നൂർ അഡീഷണൽ ഐസിഡിഎസ് പ്രൊജക്ട് ഓഫീസിൽ സ്വീകരിക്കും.
അപേക്ഷ ഫോറത്തിന്റെ മാതൃക പെരിങ്ങോം ടൗണിലെ പയ്യന്നൂർ അഡീഷണൽ ഐസിഡിഎസ് പ്രൊജക്ട് ഓഫീസിലും പഞ്ചായത്ത് ഹെൽപ്പ് ഡെസ്കുകളിലും ലഭിക്കും.

🔰വനിത ശിശു വികസന വകുപ്പിന് കീഴിലുള്ള കഞ്ഞിക്കുഴി ഐ.സി.ഡി.എസ്. പ്രൊജക്ടിലെ ആലപ്പുഴ ജില്ലയിലെ തണ്ണീർമുക്കം ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിലേക്ക് ഹെൽപ്പർ/ വർക്കർ തസ്തികയിലേക്ക് നിയമനം നടത്തുന്നു.

ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാർക്കാണ് അവസരം. പ്രായം 18-നും 46-നും മദ്ധ്യേ.
താത്പര്യമുള്ളവർ ശിശു വികസന പദ്ധതി ഓഫീസർ, ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസ്, കഞ്ഞിക്കുഴി, എസ്.എൻ. പുരം പി.ഒ., 688582 എന്ന വിലാസത്തിൽ ഫെബ്രുവരി ഏഴിന് വൈകിട്ട് അഞ്ചിനകം അപേക്ഷിക്കണം.

🔰കൊടുവളളി ഐസിഡിഎസ് ഓഫീസിന്റെ പരിധിയിൽ വരുന്ന കിഴക്കോത്ത് ഗ്രാമ പഞ്ചായത്തിലെ അങ്കണവാടികളിൽ ഉണ്ടായേക്കാവുന്ന വർക്കർ, ഹെൽപ്പർ, ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകൾ നേരിട്ടോ, തപാൽ മുഖേനയോ ലഭ്യമാക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തിയ്യതി ഫെബ്രുവരി 7ന് വൈകിട്ട് അഞ്ച് മണി.

അപേക്ഷയുടെ മാതൃക കോഴിക്കോട് കൊടുവളളി ഐസിഡിഎസ് ഓഫീസ്, കിഴക്കോത്ത് പഞ്ചായത്ത്, എളേറ്റിൽ വട്ടോളി അക്ഷയകേന്ദ്രം എന്നിവിടങ്ങളിൽ നിന്നും ലഭിക്കും.
വിലാസം: ഐ.സി.ഡി.എസ് ഓഫീസ്, മിനി സിവിൽ സ്റ്റേഷൻ, കൊടുവളളി -673572.

🔰ചേർപ്പ് ഐസിഡിഎസ് പ്രോജക്റ്റ് പരിധിയിലെ അവിണിശ്ശേരി പഞ്ചായത്തിൽപെട്ട അങ്കണവാടികളിൽ വർക്കറുടെയും ഹെൽപ്പറുടെയും സ്ഥിരം ഒഴിവിൽ നിയമനം നടത്തുന്നതിന് സെലക്ഷൻ ലിസ്റ്റ് തയ്യാറാക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു.അപേക്ഷകർ അവിണിശ്ശേരി പഞ്ചായത്തിലെ സ്ഥിരം താമസക്കാരായ 46 വയസ്സ് കഴിയാത്ത വനിതകളായിരിക്കണം.

വർക്കർ തസ്തികയിലേക്ക് എസ്എസ്എൽസി വിജയിച്ചിരിക്കണം, ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ എസ്എസ്എൽസി വിജയിച്ചിരിക്കാൻ പാടില്ല. എസ് സി, എസ് ടി, ഒബിസി വിഭാഗക്കാർക്ക് നിയമപരമായ വയസിളവ് ലഭിക്കും.ഫെബ്രുവരി 10 വൈകിട്ട് 5 മണി വരെ തൃശൂർ ചേർപ്പ് ഐസിഡിഎസ് ഓഫീസിൽ അപേക്ഷ സമർപ്പിക്കാം.

🔰ഓങ്ങല്ലൂർ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിൽ വർക്കർ/ഹെൽപ്പർ ഒഴിവ്. പഞ്ചായത്തിൽ സ്ഥിരതാമസമുള്ള 18 നും 46 നും മധ്യേ പ്രായമുള്ള വനിതകൾക്ക് അപേക്ഷിക്കാം.വർക്കർ തസ്തികയിലേക്ക് എസ്.എസ്.എൽ.സി പാസായവരും ഹെൽപ്പർ തസ്തികയിലേക്ക് എസ്.എസ്.എൽ.സി പാസാകാത്തവരും എഴുത്തും വായനയും അറിയുന്നവരുമാണ് അപേക്ഷിക്കേണ്ടത്.

എസ്.സി, എസ്.ടി വിഭാഗക്കാർക്ക് മൂന്ന് വർഷത്തെ വയസിളവ് ലഭിക്കും. അപേക്ഷകൾ ഫെബ്രുവരി നാലിന് വൈകിട്ട് അഞ്ചിനകം നൽകണം.അപേക്ഷ മാതൃക പാലക്കാട് പട്ടാമ്പി ശിശു വികസനഓഫീസിലോ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളിലോ ലഭിക്കും.

മുൻവർഷങ്ങളിൽ അപേക്ഷിച്ചവർക്ക് വീണ്ടും അപേക്ഷിക്കാം. മേൽവിലാസം എഴുതിയ പോസ്റ്റൽ കാർഡ് സഹിതം വികസന പദ്ധതി ഓഫീസർ, ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസ്, മിനി സിവിൽ സ്റ്റേഷൻ പട്ടാമ്പി- 679303 വിലാസത്തിൽ അപേക്ഷിക്കണം.
നിബന്ധനകൾ പാലിക്കാത്തതും സർട്ടിഫിക്കറ്റുകൾ, സ്ഥിരതാമസക്കാരിയാണ് എന്ന് തെളിയിക്കുന്ന രേഖകൾ കൃത്യമായി വെക്കാത്തതുമായ അപേക്ഷകൾ സ്വീകരിക്കില്ലെന്ന് പട്ടാമ്പി ശിശു വികസന പദ്ധതി ഓഫീസർ അറിയിച്ചു.

Note: Astroage www.astroage.in is just an advertiser and not a
recruitment agency, proceed with care and with your own responsibility.

Latest Government jobsApply Now
Latest Private jobsApply Now
Latest Gulf Job VacancyApply Now
Latest IT Job Vacancy Apply Now
For Latest JobsApply Now

Join WhatsApp Group Join Now

For daily job, vacancy updates join our WhatsApp and Telegram groups 



Post a Comment

Previous Post Next Post

Ad

Ad