" " " Kerala Job Portal: Your Source for Jobs in Kerala | Find Job Vacancies Now" Many job opportunities from data entry

Many job opportunities from data entry

 Many job opportunities from data entry



✅️തിരുവനന്തപുരം: ഫിഷറീസ് വകുപ്പിന് കീഴിലുള്ള പ്രൊജക്റ്റ് ഇംപ്ലിമെന്റേഷൻ യൂണിറ്റിൽ ഒരു ടൈപ്പിസ്റ്റ്/ ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്കുള്ള കരാർ നിയമനത്തിന് അഭിമുഖം നടത്തുന്നു.

Many job opportunities from data entry



അപേക്ഷകർക്ക് 2023 ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയായിരിക്കണം.

 എസ്.എസ്.എൽ.സി, ഇംഗ്ലീഷ് ടൈപ്പ് റൈറ്റിങ് ലോവർ ഗ്രേഡ് സർട്ടിഫിക്കറ്റ് & കമ്പ്യൂട്ടർ വേഡ് പ്രോസസിങ് അല്ലെങ്കിൽ തത്തുല്യം, മലയാളം ടൈപ്പ് റൈറ്റിംഗ് ലോവർ ഗ്രേഡ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തത്തുല്യം, സംസ്ഥാന/കേന്ദ്ര സർക്കാർ അംഗീകാരമുള്ള സ്ഥാപനത്തിൽ നിന്ന് മൂന്ന് മാസത്തിൽ കുറയാത്ത കാലയളവിലുള്ള ഡാറ്റാ എൻട്രി സർട്ടിഫിക്കറ്റ് കോഴ്സ് പൂർത്തീകരിച്ച സർട്ടിഫിക്കറ്റ് എന്നീ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

പ്രവർത്തി പരിചയം അഭിലഷണീയം. ഉദ്യോഗാർത്ഥികൾ ബയോഡേറ്റ, തിരിച്ചറിയൽ രേഖ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ (ഒരു പകർപ്പ് ഉൾപ്പെടെ) സഹിതം കമലേശ്വരം, ഹാർബർ എഞ്ചിനീറിങ് വകുപ്പ് സൂപ്രണ്ടിങ് എൻജിനീയറുടെ ഓഫീസിന്റെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന പ്രൊജക്ട് ഇംപ്ലിമെന്റേഷൻ യൂണിറ്റിൽ ജനുവരി 18 രാവിലെ 11 ന് നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിലും പ്രായോഗിക/ അഭിരുചി പരീക്ഷയിലും പങ്കെടുക്കണമെന്ന് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.

✅️KRWSA മലപ്പുറം മേഖല കാര്യാലയത്തിന് കീഴിൽ തൃശൂർ ജില്ലയിലെ മാള, പൊയ്യ, കുഴൂർ, വെള്ളാങ്ങല്ലൂർ, അന്നമനട, പുത്തൻചിറ എന്നീ ഗ്രാമപഞ്ചായത്തുകളിൽ നടപ്പിലാക്കുന്ന ജല ജീവൻ മിഷൻ സമ്പൂർണ്ണ കവറേജിന് വേണ്ടി 755 രൂപ നിരക്കിൽ ദിവസ വേതനാടിസ്ഥാനത്തിൽ വളണ്ടിയർമാരെ നിയമിക്കുന്നു.

ഡിപ്ലോമ ഇൻ സിവിൽ എൻജിനീയറിംഗ് അടിസ്ഥാന യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ സഹിതം മാള ഗ്രാമപഞ്ചായത്ത് ഓഫീസിൽ ജനുവരി 17ന് രാവിലെ 11 മണിക്ക് അഭിമുഖത്തിന് ഹാജരാകണം.
പ്രവൃത്തി പരിചയമുള്ളവർക്കും അതാത് പഞ്ചായത്തുകളിൽ സ്ഥിര താമസമാക്കിയവർക്കും മുൻഗണന നൽകും.

✅️വയനാട് : മാനന്തവാടി സർക്കാർ മെഡിക്കൽ കോളേജിൽ വിവിധ വിഭാഗങ്ങളിൽ ട്യൂട്ടർ/ ഡെമോൺസ്ട്രേറ്റർ, ജൂനിയർ റസിഡന്റുമാരുടെ നിലവിലുള്ള ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

എം.ബി.ബി.എസ് ബിരുദവും ടി.സി.എം.സി രജിസ്ട്രേഷനുമുള്ള ഡോക്ടർമാർക്ക് വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം.
ഉദ്യോഗാർത്ഥികൾ അസ്സൽ രേഖകളുമായി ജനുവരി 25 ന് രാവിലെ 11 ന് മെഡിക്കൽ കോളേജ് ഓഫീസിൽ ഹാജരാകണം.

✅️തൃശൂർ: സമഗ്ര ശിക്ഷ കേരള തൃശ്ശൂർ ജില്ലാ പ്രോജക്ട് ഓഫീസിന്റെ കീഴിൽ ചാലക്കുടിയിൽ പ്രവർത്തിക്കുന്ന കെ ജി ബി വി ഗേൾസ് ഹോസ്റ്റലിൽ വിവിധ വിഭാഗങ്ങളിൽ സ്റ്റാഫുകളെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ജനുവരി 18ന് വൈകീട്ട് 5 മണിക്കകം എസ് എസ് കെ ജില്ലാ ഓഫീസിൽ അപേക്ഷ സമർപ്പിക്കണം.

വാർഡൻ -1 ഒഴിവ് (സ്ത്രീകൾ മാത്രം)യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം. ശമ്പളം 25,000 രൂപ

പാർട്ട് ടൈം ടീച്ചർ - 3 ഒഴിവ് (സ്ത്രീകൾ മാത്രം).യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദവും ബിഎഡും. ശമ്പളം 10,000 രൂപ

ചൗക്കീദാർ - 1 ഒഴിവ്. വിമുക്തഭടന്മാർ, വിവിധ സേനകളിൽ നിന്നും വിരമിച്ചവർ എന്നിവർക്ക് മുൻഗണന. പ്രായം 45നും 60നും ഇടയിൽ. ശമ്പളം 12,000 രൂപ
അപേക്ഷ സമർപ്പിക്കേണ്ട വിലാസം : ജില്ലാ പ്രോജക്ട് കോർഡിനേറ്ററുടെ കാര്യാലയം, സമഗ്രശിക്ഷ കേരള തൃശ്ശൂർ, ഗവ.മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ കോമ്പൗണ്ട്, പാലസ് റോഡ്, തൃശ്ശൂർ - 680020.

✅️പത്തനംതിട്ട : പന്തളം തെക്കേക്കര ഗവ. ആയൂർവേദ ഡിസ്പെൻസറിയിൽ (ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ്സ് സെന്റർ) യോഗ ഇൻസ്ട്രക്ടറുടെ ഒഴിവിലേക്ക് നാഷണൽ ആയൂഷ് മിഷൻ മുഖേന കരാർ അടിസ്ഥാനത്തിൽ പ്രതിമാസം 8000 രൂപ നിരക്കിൽ 50 വയസ്സിനു താഴെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.

അംഗീകൃത സർവകലാശാലയിൽ നിന്നോ സർക്കാർ വകുപ്പുകളിൽ നിന്നോ ഒരു വർഷത്തിൽ കുറയാത്ത യോഗ പരിശീലന സർട്ടിഫിക്കറ്റോ, അംഗീകൃത സർവകലാശായിൽ നിന്നുള്ള യോഗ പിജി സർട്ടിഫിക്കറ്റോ, ബിഎൻവൈഎസ്/ബിഎഎംഎസ്/ എംഎസ്സി (യോഗ)/എംഫിൽ (യോഗ) സർട്ടിഫിക്കറ്റോ ഉള്ളവർ വെള്ളപേപ്പറിൽ തയ്യാറാക്കിയ ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം അപേക്ഷിക്കേണ്ടതാണ്.
അവസാന തീയതി 2023 ജനുവരി 20ന് ഉച്ചയ്ക്ക് രണ്ട് വരെ. അപേക്ഷകൾ അയക്കേണ്ട മേൽവിലാസം മെഡിക്കൽ ഓഫീസർ ആയുർവേദ ഡിസ്പെൻസറി, പന്തളം തെക്കേക്കര, തട്ടയിൽ പി ഒ,691 525


Note: Astroage www.astroage.in is just an advertiser and not a
recruitment agency, proceed with care and with your own responsibility.

Latest Government jobsApply Now
Latest Private jobsApply Now
Latest Gulf Job VacancyApply Now
Latest IT Job Vacancy Apply Now
For Latest JobsApply Now

Join WhatsApp Group Join Now

For daily job, vacancy updates join our WhatsApp and Telegram groups.

Post a Comment

Previous Post Next Post

Ad

Ad