Job Vacancies in Kerala Bank
കമ്മിഷൻ വ്യവസ്ഥയിൽ താത്കാലികാടി സ്ഥാനത്തിൽ ആയിരിക്കും നിയമനം.
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ് (കേരള ബാങ്ക്), വിവിധ ശാഖകളിലേക്ക് ഗോൾഡ് അപ്രൈസർമാരെ തേടുന്നു.
ആകെ 586 ഒഴിവുണ്ട്. കമ്മിഷൻ വ്യവസ്ഥയിൽ താത്കാലികാടി സ്ഥാനത്തിലായിരിക്കും നിയമനം. വനിതകൾക്കും അപേക്ഷിക്കാം. ഓരോ ജില്ലയിലേക്കും അപേക്ഷിക്കുന്നവർ, ആ ജില്ലയിലെ ബാങ്കിന്റെ ഏത് ശാഖയിലും ജോലി ചെയ്യാൻ തയ്യാറായിരിക്കണം.
ഒരാൾ ഒന്നിൽക്കൂടുതൽ ജില്ലകളിലേക്ക് അപേക്ഷിക്കരുത്.
യോഗ്യത: പത്താംക്ലാസ് ജയം.
സ്വർണത്തിന്റെ മാറ്റ് പരിശോധിക്കുന്നതിൽ ഏതെങ്കിലും അംഗീക തസ്ഥാപനം/ഏജൻസി നൽകുന്ന സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ആഭരണ നിർമാണത്തൊഴിലാളി ക്ഷേമ നിധി ബോർഡ് അംഗത്വം. സ്വർണപ്പണിയിൽ കുറഞ്ഞത് അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം വേണം. പ്രായം: 21-50 വയസ്സ്.
തിരഞ്ഞെടുപ്പ്: അഭിമുഖം, പ്രായോഗികപരിജ്ഞാന പരീക്ഷ, പോലീസ് വെരിഫിക്കേഷൻ/ക്ലിയറൻസ് എന്നിവയുടെ അടിസ്ഥാന ത്തിലായിരിക്കും തിരഞ്ഞെടുപ്പ്. സെക്യൂരിറ്റി തുക, ഇൻഡെമിനിറ്റി ബോണ്ട്, പൊതുസമ്മതരായ രണ്ട് വ്യക്തികളുടെ ജാമ്യം എന്നിവ നിയമനസമയത്ത് നൽകേണ്ടിവരും.
അപേക്ഷ: കേരള ബാങ്കിന്റെ ചീഫ് എക്സിക്യുട്ടീവ് ഓഫീസറുടെ പേരിൽ അപേക്ഷ തയ്യാറാക്കി ബാങ്കിന്റെ റീജണൽ ഓഫീസുകൾ/ജില്ലാകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ സമർപ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 21 (5 pm).
Note: Astroage www.astroage.in
is just an advertiser and not arecruitment agency, proceed with care and with your own responsibility.
Latest Government jobs | Apply Now |
Latest Private jobs | Apply Now |
Latest Gulf Job Vacancy | Apply Now |
Latest IT Job Vacancy | Apply Now |
For Latest Jobs | Apply Now |
Join WhatsApp Group | Join Now |