" " " Kerala Job Portal: Your Source for Jobs in Kerala | Find Job Vacancies Now" ദേവസ്വം ബോര്‍ഡില്‍ പ്ലസ്ടു ഉള്ളവര്‍ക്ക് പരീക്ഷ ഇല്ലാതെ ജോലി നേടാം

ദേവസ്വം ബോര്‍ഡില്‍ പ്ലസ്ടു ഉള്ളവര്‍ക്ക് പരീക്ഷ ഇല്ലാതെ ജോലി നേടാം


ദേവസ്വം ബോര്‍ഡില്‍ പ്ലസ്ടു ഉള്ളവര്‍ക്ക് പരീക്ഷ ഇല്ലാതെ ജോലി നേടാം




കൊല്ലവർഷം 1198 ശബരിമല ദേവസ്വം മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ചുവടെ വിവരിക്കുന്ന വെർച്വൽ - പോട്ട് ബുക്കിംഗ് കേന്ദ്രങ്ങളിലേക്ക് മാറ്റ് എൻട്രി ഓപ്പറേറ്ററായി ദിവസവേതന അടിസ്ഥാനത്തിൽ താൽക്കാലികമായി ജോലി ചെയ്യുവാൻ താത്പര്യമുളള ഹിന്ദുക്കളും തദ്ദേശവാസികളുമായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.


🔺 സ്ഥാപനത്തിന്റെ പേര്- തിരുവിതാംകൂർ ദേവസ്വം ബോർഡ്.

🔺കേരള ഗവൺമെന്റ് ജോലി.

🔺പോസ്റ്റിന് പേര് ഡാറ്റാ എൻട്രി ഓപ്പറേറ്റർ.

🔺വാക്കിൻ ഇന്റർവ്യൂ വഴി സെലക്ഷൻ.

🔺ഇന്റർവ്യൂ തീയതി ഒക്ടോബർ 11 2022.

 ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് ആണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അപേക്ഷിക്കുന്നവർക്ക് അടിസ്ഥാനപരമായ ഉള്ള വിദ്യാഭ്യാസ യോഗ്യത പ്ലസ്ടു ആണ്.അതോടൊപ്പം ഗവണ്മെന്റ് അംഗീകൃത DPCS (NET/DCA/ തത്തുല്യ യോഗ്യതയുള്ളവർക്കും ഈ പറഞ്ഞ പോസ്റ്റിലേക്ക് അപേക്ഷിക്കാം.
 മുകളിൽ പറഞ്ഞ പോസ്റ്റിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികളുടെ പ്രായപരിധി 18 വയസ്സിനും 60 വയസിനും ഇടയിൽ ആയിരിക്കണം.അപേക്ഷിക്കുന്നു ഉദ്യോഗാർത്ഥികൾ ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലി ചെയ്യാൻ താല്പര്യം ഉള്ളവരും ആയിരിക്കണം.

സ്പോട്ട് ബുക്കിംഗ് കേന്ദ്രങ്ങൾ ചുവടെ നൽകുന്നു.

1)ശ്രീകണതാരം ദേവസ്വം, തിരുവനന്തപുരം

2) കൊട്ടാരക്കര ദേവസ്വം.

3)നിലയ്ക്കൽ ദേവസ്വം.

4) പന്തളം വലിയകോയിക്കൽ ദേവസ്വം.

5)എരുമേലി ദേവസ്വം.

6) ഏറ്റുമാനൂർ ദേവസ്വം

7)വൈക്കം ദേവസ്വം.

 8. പെരുമ്പാവൂർ ദേവസ്വം

9. കീഴില്ലം ദേവസ്വം, പെരുമ്പാവൂർ

10. കുമളി, ഇടുക്കി

11. മൂഴിക്കൽ മുക്കുഴി, ഇടുക്കി

12. ചെങ്ങന്നൂർ

 ശമ്പള വിശദവിവരങ്ങൾ

ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് തിരഞ്ഞെടുക്കപെടുന്നവർക്ക് പ്രതിദിന വേതനം 755 / – രൂപ ലഭിക്കുന്നതാണ്.

 എങ്ങനെ ജോലി ഒഴിവിലേക്ക് അപേക്ഷിക്കാം.

അപേക്ഷകർ ദേവസ്വം ബോർഡിന്റെ വിവിധ ഗ്രൂപ്പ് ആഫീസുകളിലെ നോട്ടീസ് ബോർഡുകളിലും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ www.travancoredevaswomboard.org എന്ന വെബ്സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുള്ള മാതൃകയിൽ വെള്ളപ്പേരിൽ 10 രൂപയുടെ ദേവസ്വം സ്റ്റാമ്പ് ഒട്ടിച്ച് തയ്യാറാക്കിയ അപേ യോടൊപ്പം വയസ്, വിദ്യാഭ്യാസ യോഗ്യത, കമ്പ്യൂട്ടർ പരിജ്ഞാനം, മതം, പൂർണമായ മേൽവിലാസം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകൾ, ആയതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ ഓരോ പകർപ്പുകൾ, ആറ് മാസത്തിനകം എടുത്തിട്ടുളള പാസ്സ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം 11/10/2022 ന് പകൽ 11 മണി മുതൽ തിരുവനന്തപുരം നന്തൻകോട് ദേവസ്വം ആസ്ഥാനത്തുള്ള സുമംഗലി ആഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിദിന വേതനം 1557 രൂപ ലഭിക്കുന്നതാണ്.

Post a Comment

Previous Post Next Post

Ad

Ad