" " " Kerala Job Portal: Your Source for Jobs in Kerala | Find Job Vacancies Now" 347 Specialist Officer Vacancies in Union Bank of India Closing date for applications: September 03

347 Specialist Officer Vacancies in Union Bank of India Closing date for applications: September 03

യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ 347 സ്പെഷ്യലിസ്റ്റ് ഓഫീസർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 03
  • മുംബൈ ആസ്ഥാനമായുള്ള പൊതുമേഖലാ ബാങ്കായ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
  • 347 ഒഴിവുണ്ട്.
  • സീനിയർ മാനേജർ ,മാനേജർ ,അസിസ്റ്റൻറ് മാനേജർ തസ്തികകളിലാണ് അവസരം.
വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓

തസ്തികയുടെ പേര് : സീനിയർ മാനേജർ (റിസ്ക്)

ഒഴിവുകളുടെ എണ്ണം : 60
യോഗ്യത : ഗ്ലോബൽ അസാസിയേഷൻ ഓഫ് റിസ്കിൽനിന്നുള്ള ഫിനാൻഷ്യൽ റിസ്ക് മാനേജ്മെൻറ് സർട്ടിഫിക്കേഷൻ.
അല്ലെങ്കിൽ പി.ആർ.ഐ.എം.എ.യിൽ നിന്നുള്ള പ്രൊഫഷണൽ റിസ്ക് മാനേജ്മെൻറ് സർട്ടിഫിക്കേഷൻ.
അല്ലെങ്കിൽ സി.എഫ്.എ/ സി.എ/ സി.എം.എ (ഐ.സി.ഡബ്ല്യൂ.എ) / സി.എസ്.
അല്ലെങ്കിൽ ഫസ്റ്റ് ക്ലാസാടെയുള്ള ദ്വിവത്സര എം.ബി.എ (ഫിനാൻസ്) / പി.ജി.ഡി.എം (ഫിനാൻസ്) , അല്ലെങ്കിൽ മാത്തമാറ്റിക്സ് , സ്റ്റാറ്റിസ്റ്റിക്സ് , ഇക്കണോമിക്സ് എന്നിവയിലൊന്നിൽ മാസ്റ്റർ ബിരുദം.
അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം വേണം.
തസ്തികയുടെ പേര് : മാനേജർ (റിസ്ക്)

ഒഴിവുകളുടെ എണ്ണം : 60
യോഗ്യത : ഗ്ലോബൽ അസാസിയേഷൻ ഓഫ് റിസ്കിൽനിന്നുള്ള ഫിനാൻഷ്യൽ റിസ്ക് മാനേജ്മെൻറ് സർട്ടിഫിക്കേഷൻ.
അല്ലെങ്കിൽ പി.ആർ.ഐ.എം.എ.യിൽനിന്നുള്ള പ്രൊഫഷണൽ റിസ്ക് മാനേജ്മെൻറ് സർട്ടിഫിക്കേഷൻ.
അല്ലെങ്കിൽ സി.എഫ്.എ/ സി.എ/ സി.എം.എ (ഐ.സി.ഡബ്ല്യൂ.എ) / സി.എസ് അല്ലെങ്കിൽ ദ്വിവത്സര എം.ബി.എ (ഫിനാൻസ്) / പി.ജി.ഡി.എം ( ഫിനാൻസ്).
അല്ലെങ്കിൽ മാത്തമാറ്റിക്സ് , സ്റ്റാറ്റിസ്റ്റിക്സ് , ഇക്കണോമിക്സ് എന്നിവയിലൊന്നിൽ മാസ്റ്റർ ബിരുദം.
രണ്ടുവർഷത്തെ പ്രവൃത്തിപരിചയം വേണം.
തസ്തികയുടെ പേര് : മാനേജർ (സിവിൽ എൻജിനീയർ)

ഒഴിവുകളുടെ എണ്ണം : 07
യോഗ്യത : സിവിൽ എൻജിനീയറിങ്ങിൽ ഫസ്റ്റ് ക്ലാസോടെ നേടിയ ബി.ഇ / ബി.ടെക് , മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
തസ്തികയുടെ പേര് : മാനേജർ (ആർക്കിടെക്)

ഒഴിവുകളുടെ എണ്ണം : 07
യോഗ്യത : ആർക്കിടെക്ടർ ബിരുദം , കൗൺസിൽ ഓഫ് ആർക്കിടെക്ടർ രജിസ്‌ട്രേഷൻ.
ഓട്ടോ കാഡ് അറിയണം.
മൂന്നുവർഷത്തെ പ്രവൃത്തി പരിചയമുണ്ടായിരിക്കണം.
തസ്തികയുടെ പേര് : മാനേജർ (ഇലക്ട്രിക്കൽ എൻജിനീയർ)

ഒഴിവുകളുടെ എണ്ണം : 02
യോഗ്യത : ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബി.ഇ/ ബി.ടെക് , അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം.
തസ്തികയുടെ പേര് : മാനേജർ (പ്രിൻറിങ് ടെക്നോജിസ്റ്റ്)

ഒഴിവുകളുടെ എണ്ണം : 01
യോഗ്യത : പ്രിൻറിങ് ടെക്നോളജി ബിരുദവും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും.
തസ്തികയുടെ പേര് : മാനേജർ (ഫോറെക്സ്)

ഒഴിവുകളുടെ എണ്ണം : 60
യോഗ്യത : ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും ഫിനാൻസ് , ഇൻറർനാഷണൽ ബിസിനസ് , ട്രേഡ് ഫിനാൻസ് എന്നിവയിലൊന്നിൽ സ്പെഷ്യലൈസേഷനോടെയുള്ള ദ്വിവത്സര ഫുൾടൈം എം.ബി.എ / പി.ജി.ഡി.ബി.എ / പി.ജി.ഡി.ബി.എം / പി.ജി.പി.എം / പി.ജി.ഡി.എമ്മും.
ഫോറെക്സിൽ എ.ഐ.ബി.എഫ് സർട്ടിഫിക്കറ്റ് കോഴ്സ് കഴിഞ്ഞവർക്ക് മുൻഗണന.
മൂന്നുവർഷത്തെ പ്രവൃത്തിപരിചയം വേണം.
തസ്തികയുടെ പേര് : മാനേജർ (ചാർട്ടേഡ് അക്കൗണ്ടൻറ്)

ഒഴിവുകളുടെ എണ്ണം : 14
യോഗ്യത : ഐ.സി.എ.ഐ. അംഗീകാരമുള്ള ഇൻസ്റ്റിറ്റ്യൂഷനുകളിൽനിന്ന് നേടിയ സി.എ , രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
തസ്തികയുടെ പേര് : അസിസ്റ്റൻറ് മാനേജർ (ടെക്നിക്കൽ ഓഫീസർ)

ഒഴിവുകളുടെ എണ്ണം : 26
യോഗ്യത : സിവിൽ , ഇലക്ട്രിക്കൽ , മെക്കാനിക്കൽ , പ്രൊഡക്ഷൻ , മെറ്റലർജി , ഇലക്ട്രോണിക്സ് , ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ , കംപ്യൂട്ടർ സയൻസ് , ഐ.ടി , ടെക്സ്റ്റൈൽ , കെമിക്കൽ എന്നിവയിലൊന്നിൽ എൻജിനീയറിങ് ബിരുദം / ബി.ഫാർമ.
തസ്തികയുടെ പേര് : അസിസ്റ്റൻറ് മാനേജർ ( ഫോറെക്സ്)

ഒഴിവുകളുടെ എണ്ണം : 120
യോഗ്യത : ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും ഫിനാൻസ് , ഇൻറർനാഷണൽ ബിസിനസ് , ട്രേഡ് ഫിനാൻസ് എന്നിവയിലൊന്നിൽ സ്പെഷ്യലൈസഷനോടെയുള്ള ദ്വിവത്സര ടൈം എം.ബി.എ / പി.ജി.ഡി.ബി.എ / പി.ജി.ഡി.ബി.എം / പി.ജി.പി.എം/ പി.ജി.ഡി.എമ്മും. ഫോറെക്സിൽ എ.ഐ.ബി.എഫ് സർട്ടിക്കറ്റ് കോഴ്സ് കഴിഞ്ഞവർക്ക് മുൻഗണന.
പ്രായം :

സീനിയർ മാനേജർ : 30-40 വയസ്സ് ,
മാനേജർ : 26-36 വയസ്സ് ,
അസിസ്റ്റൻറ് മാനേജർ : 20-30 വയസ്സ്.
ഉയർന്ന പ്രായ പരിധിയിൽ എസ്.സി , എസ്.ടി വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഒ.ബി.സി വിഭാഗക്കാർക്ക് മൂന്നുവർഷത്തെയും ഭിന്നശേഷിക്കാർക്ക് 10 വർഷത്തെയും ഇളവ് ലഭിക്കും.

വിമുക്തഭടർക്കും നിയമാനുസൃത ഇളവ് ലഭിക്കും.

ബി.ഇ , ബി.ടെക് , പി.ജി , പി.ജി ഡിപ്ലോമ യോഗ്യതകൾ കുറഞ്ഞത് 60 ശതമാനം മാർക്കോടെ നേടിയതായിരിക്കണം.

തിരഞ്ഞെടുപ്പ് :

ആവശ്യമാവുന്നപക്ഷം ഓൺലൈൻ പരീക്ഷ / ഗ്രൂപ്പ് ഡിസ്കഷൻ എന്നിവ നടത്തിയാവും തിരഞ്ഞെടുപ്പ്.

ചെന്നൈ , ബെംഗളുരു എന്നിവയുൾപ്പെടെയുള്ള കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുക.

അപേക്ഷാഫീസ് : എസ്.സി /എസ്.ടി വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും ഫീസില്ല.

മറ്റുള്ളവർ 860 രൂപ ഓൺലൈനായി അടക്കണം.

അപേക്ഷ : ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

വിശദവിവരങ്ങൾക്കും അപേക്ഷിക്കുവാനും www.unionbankofindia.co.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 03.

Important links 

More details: click here 

Post a Comment

Previous Post Next Post

Ad

Ad