ഇൻഫോപാർക്കിൽ എക്സിക്യുട്ടീവ് ഒഴിവ്
സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതമുള്ള അപേക്ഷ ലഭിക്കേണ്ട അവസാന തീയതി : ഓഗസ്റ്റ് 13
കൊച്ചിയിലെ ഇൻഫോപാർക്കിൽ സീനിയർ എക്സിക്യുട്ടീവ് തസ്തികയിലെ മൂന്ന് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
- ലീഗൽ,
- കോർപ്പറേറ്റ് കമ്യൂണിക്കേഷൻസ് ആൻഡ് കസ്റ്റമർ റിലേഷൻസ്,
- നെറ്റ്-വർക്ക് ആൻഡ് സിസ്റ്റം അഡ്മിൻ (ഐ.ടി.) എന്നീ വിഭാഗങ്ങളിൽ ഓരോ ഒഴിവാണുള്ളത്.
അഞ്ചുവർഷത്തേക്കുള്ള കരാർ നിയമനമാണ്.
യോഗ്യത ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : ലീഗൽ
- യോഗ്യത : റഗുലർ/ ഫുൾടൈം എൽ.എൽ.ബി.യും ജില്ലാ കോടതിയിലോ ഹൈക്കോടതിയിലോ രണ്ടുവർഷത്തെ പരിചയവും.
തസ്തികയുടെ പേര് : കോർപ്പറേറ്റ് കമ്യൂണിക്കേഷൻസ് ആൻഡ് കസ്റ്റമർ റിലേഷൻ സ്
- യോഗ്യത : ജേണലിസം, മാസ് കമ്യൂണിക്കേഷൻ/കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ഇംഗ്ലീഷ് സാഹിത്യം എന്നിവയിലൊന്നിൽ ബിരുദം/ ബിരുദാനന്തര ബിരുദം, ബന്ധപ്പെട്ട മേഖലയിൽ രണ്ടുവർഷത്തെ പരിചയം.
തസ്തികയുടെ പേര് : നെറ്റ്-വർക്ക് ആൻഡ് സിസ്റ്റം അഡ്മിൻ (ഐ.ടി.)
- യോഗ്യത : ബിരുദവും (കംപ്യൂട്ടർ സയൻസ്/ഇലക്ട്രോണിക്സ്/ഐ.ടി.) ബന്ധപ്പെട്ട നെറ്റ് വർക്കിങ് സർട്ടിഫിക്കേഷനും രണ്ടുവർഷത്തെ പരിചയവും.
പ്രായപരിധി : 25-35 വയസ്സ്.
ശമ്പളം : 27,800 രൂപ മുതൽ 59,400 രൂപ വരെ.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷാഫോം പൂരിപ്പിച്ച ശേഷം ആവശ്യമായ രേഖകൾ സഹിതം , വിജ്ഞാപനത്തിൽ നല്കിട്ടുള്ള വിലാസത്തിൽ ലഭിക്കത്തക്ക വിധം അയക്കണം.
അപേക്ഷ സമർപ്പിക്കേണ്ട വിലാസം
Infopark, Park Centre,
Infopark Kochi P O,
Kakkanad,
Kochi 682 042,
Kerala, India.
വിശദവിവരങ്ങളും അപേക്ഷാഫോമും www. infopark.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതമുള്ള അപേക്ഷ ലഭിക്കേണ്ട അവസാന തീയതി : ഓഗസ്റ്റ് 13
Important Links | |
---|---|
Notification & More Details: | Click Here |