മൈക്രോബിയൽ ടെക്നോളജിയിൽ 10 ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 15
ചണ്ഡീഗഢിലെ സി.എസ്.ഐ.ആർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈക്രോബിയൽ ടെക്നോളജിയിൽ 10 ഒഴിവ്.
ഓൺലൈനായി അപേക്ഷിക്കണം.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റൻറ് (ജനറൽ / സ്റ്റോർ ആൻഡ് പർച്ചേസ്)
ഒഴിവുകളുടെ എണ്ണം : 07
യോഗ്യത : പ്ലസ് ടു അല്ലെങ്കിൽ തത്തുല്യം.
കംപ്യൂട്ടറിൽ ഇംഗ്ലീഷ് മിനിറ്റിൽ 36 വാക്ക് ടൈപ്പിങ് വേഗവും ഹിന്ദിയിൽ 30 വാക്ക് ടൈപ്പിങ് വേഗവും ഉണ്ടായിരിക്കണം.
പ്രായപരിധി : 28 വയസ്സ്.
തസ്തികയുടെ പേര് : ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റൻറ് (ഫിനാൻസ് ആൻഡ് അക്കൗണ്ട്സ്)
ഒഴിവുകളുടെ എണ്ണം : 02
യോഗ്യത : അക്കൗണ്ടൻസി വിഷയമായി പഠിച്ച പ്ലസ് ടു അല്ലെങ്കിൽ തത്തുല്യം.
കംപ്യൂട്ടറിൽ ഇംഗ്ലീഷ് മിനിറ്റിൽ 35 വാക്ക് ടൈപ്പിങ് വേഗവും ഹിന്ദിയിൽ 30 വാക്ക് ടൈപ്പിങ് വേഗവും ഉണ്ടായിരിക്കണം.
പ്രായപരിധി : 28 വയസ്സ്.
തസ്തികയുടെ പേര് : ജൂനിയർ സ്റ്റെനോഗ്രാഫർ
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത : പ്ലസ് ടു അല്ലെങ്കിൽ തത്തുല്യം.
ഷോർട്ട് ഹാൻഡിൽ മിനിറ്റിൽ 80 വാക്ക് വേഗവും കംപ്യൂട്ടർ ടൈപ്പിങ്ങിൽ ഇംഗ്ലീഷിൽ മിനിറ്റിൽ 40 വാക്ക് വേഗവും ഹിന്ദിയിൽ മിനിറ്റിൽ 36 വാക്ക് വേഗവും വേണം.
പ്രായപരിധി : 27 വയസ്സ്.
അപേക്ഷാഫീസ് : 500 രൂപ.
എസ്.സി / എസ്.ടി / വനിത/ ഭിന്നശേഷിക്കാർ എന്നിവർക്ക് ഫീസില്ല.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.imtech.res.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 15.
Important links
More details: click here
Tags:
Government Jobs